മോഹന്‍ലാല്‍ ആരാധകര്‍ പാകിസ്താന്‍ വെബ്‌സൈറ്റുകള്‍ തകര്‍ത്തു

കോഴിക്കോട്: നടന്‍ മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തില്‍ ആരാധകര്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കി. പാകിസ്താന്‍ സര്‍ക്കാരിന്റെ കീഴിലുള്ള രണ്ട് വെബ്‌സൈറ്റുകള്‍ മോഹന്‍ലാലിന്റെ ആരാധകര്‍ എന്ന പേരില്‍ രംഗത്തുവന്ന ഹാക്കര്‍മാര്‍ തകരാറിലാക്കി.
നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് മോഡേണ്‍ ലാംഗ്വേജസ് ലാഹോര്‍ ക്യാമ്പസിന്റെ www.numllahore.edu.pk എന്ന വെബ്‌സൈറ്റാണ് ദ മല്ലു സോള്‍ജ്യേഴ്‌സ് എന്ന ഗ്രൂപ്പ് തകര്‍ത്തത്. വെബ്‌സൈറ്റില്‍ നുഴഞ്ഞു കയറിയ അവര്‍ ' ഇത് പാകിസ്താന്‍ തീവ്രവാദികള്‍ക്കുള്ള മലയാളികളുടെ ആദ്യ സമ്മാന' മെന്ന് എഴുതിയ ബാനല്‍ ഹോംപേജില്‍ പതിച്ചിട്ടുണ്ട്. ആദ്യം ഈ വെബ്‌സൈറ്റ് തിരിച്ചുപിടിക്കൂ എന്നിട്ടാവാം കശ്മീര്‍ തിരിച്ചുപിടിക്കുന്നതെന്നും മറ്റുമുള്ള ഭീഷണി സന്ദേശവും പതിച്ചു.
പാകിസ്താന്‍ ഇലക്ടിക് പവര്‍ കമ്പനിയുടെ www.pepco.gov.pk എന്ന വെബ്‌സൈറ്റും ആക്രമിച്ച ഹാക്കര്‍മാര്‍ 'പോ മോനേ ദിനേശാ' എന്നെഴുതിയ പോസ്റ്റര്‍ വെബ്‌സൈറ്റില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഏത് ഗ്രൂപ്പാണ് സൈറ്റ് തകര്‍ത്തതെന്ന് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ദിവസമാണ് Thecompleteactor.com എന്ന മോഹന്‍ലാലിന്റെ ഔദ്യോഗിക ബ്ലോഗില്‍ ഹാക്കര്‍ സംഘം നുഴഞ്ഞുകയറി പാകിസ്താന്‍ അനുകൂല സന്ദേശങ്ങളും പാകിസ്താന്‍ ദേശീയ പതാകയുടെ ചിത്രവും പതിച്ചത്. അധികം വൈകാതെ വെബ്‌സൈറ്റിന്റെ നിയന്ത്രണം തിരിച്ചെടുത്തിരുന്നു. 

No comments:

Post a Comment