232 പല്ല് അധികം; 17 കാരന്റെ മോണകീറിയ ദന്തഡോക്ടര്‍ ഞെട്ടി

മുംബൈ: പ്രായപൂര്‍ത്തിയാകുന്ന ഒരാള്‍ക്ക്‌ 28 മുതല്‍ 32 പല്ലുകളാണ് ഉള്ളത്. ചിലര്‍ക്ക് അതിലും കുറവ്. എന്നാല്‍
പ്രായപൂര്‍ത്തിയാവുന്നതിനുമുമ്പേ ഒരു ഇന്ത്യക്കാരന്റെ വായില്‍ കുരുത്ത പല്ലിന്റെ എണ്ണം കണ്ടു ബ്രിട്ടീഷ് പത്രങ്ങള്‍ പോലും അന്തിച്ചു നില്ക്കുകയാണ്. മഹാരാഷ്‌ട്രയിലെ ബുല്‍ധാനക്കാരനായ ആഷിക്ക്‌ എന്ന 17 കാരന്‌ ആകെയുണ്ടായിരുന്ന പല്ലുകള്‍ 260 എണ്ണമാണ്. ഇതില്‍ 232 എണ്ണം കഴിഞ്ഞ ദിവസം എടുത്തു കളഞ്ഞു. ഇനി 28 പല്ലുകള്‍ അവശേഷിക്കുന്നു.

കഴിഞ്ഞ 18 മാസക്കാലമായി കടുത്ത മോണവേദനയനുഭിച്ച ആഷിക്ക്‌ നിരവധി ചികിത്സ നടത്തി ഒടുവില്‍ മുംബൈയിലെ ജെ ജെ ആശുപത്രിയിലെത്തിയതോടെയാണ് കഥമാറിയത്‌. ഒരു പല്ലിന്റെ സ്‌ഥാനത്ത്‌ നിരവധി പല്ലുകള്‍ ഉണ്ടാവുന്ന അവസ്‌ഥയിലാണ്‌ ആഷിക്ക്‌ എന്ന്‌ മനസിലാക്കിയ ദന്തല്‍ വിഭാഗം ശസ്‌ത്രക്രിയ തീരുമാനിച്ചു.

നീരുവന്ന മോണ വളരെ പണിപ്പെട്ടാണ്‌ മെഡിക്കല്‍ സംഘത്തിന്‌ തുറക്കാനായത്‌. നീരുവന്ന ഭാഗം കീറിയതോടെ ഡോക്ടറും നഴ്സുമരും ഞെട്ടി. അതിനുള്ളില്‍ നിന്നും മണിക്കല്ലുകള്‍ പോലെ നിരവധി പല്ലുകള്‍ പുറത്തേയ്ക്ക് വന്നു. അവിശ്വസനീയമായ കാഴ്‌ചയായിരുന്നു അത്‌. ഒന്നിനു പിറകെ ഒന്നായി 232 ചെറു പല്ലുകളാണ്‌ പുറത്തുവന്നത്‌! വേദനയുളള ഭാഗത്തു നിന്ന്‌ പാറപോലെ കട്ടിയുളള ഒരു ഭാഗവും അടര്‍ത്തി മാറ്റി. ഇതിന്‌ പരമ്പരാഗത രീതിയിലുളള ഉപകരണങ്ങള്‍ മതിയായില്ല എന്നും ഡോക്‌ടര്‍ സംഘം പറയുന്നു. ഏഴു മണിക്കൂര്‍ കൊണ്ടാണ്‌ ശസ്‌ത്രക്രിയ പൂര്‍ത്തിയായത്‌. അപ്പോഴേയ്ക്കും പല്ലുകള്‍ എണ്ണം 232 ആയിരുന്നു. മെഡിക്കല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ ഒരാളുടെ വായില്‍ നിന്ന്‌ ഇത്രയും പല്ലുകള്‍ നീക്കം

No comments:

Post a Comment