തിരുവനന്തപുരം: അനാശാസ്യം ഒളികാമറയില്‍ പകര്‍ത്തി ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിലെ പ്രതി ജയചന്ദ്രന്‍ എം.എല്‍.എ ഹോസ്റ്റലിന് സമീപത്തുനിന്ന് പിടിയിലായി. ഇയാള്‍ എം.എല്‍.എ ഹോസ്റ്റലിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ സ്വദേശിയായ പ്രതിയെ പിടികൂടാനായത്.
മുന്‍ എംഎല്‍എ ശരത്ചന്ദ്ര പ്രസാദിന്റെ പേരിലെടുത്ത നോര്‍ത്ത് ബ്ലോക്കിലെ 47 ാം നമ്പര്‍ മുറിയിലാണ് ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്നത്. സ്പീക്കറുടെ പ്രത്യേക അനുമതിയോടെ, ലോക്കല്‍ പോലീസിനെ അറിയിക്കാതെയെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. പരിശോധനക്കിടെ കാറെടുത്ത് പുറത്തേയ്ക്ക് പോകാന്‍ ശ്രമിക്കുമ്പോള്‍ പിന്തുടര്‍ന്നെത്തിയ പോലീസ് സംഘമാണ് ജയചന്ദ്രനെ പിടികൂടിയത്.
സുനില്‍ കൊട്ടാരക്കര എന്ന ആള്‍ക്കാണ് താന്‍ മുറിനല്‍കിയതെന്ന് ശരത്ചന്ദ്ര പ്രസാദ് പ്രതികരിച്ചു. ഇവന്റ് മാനജേര്‍ എന്ന നിലയില്‍ ജയചന്ദ്രനെ അറിയാമെന്നും ഒരിക്കലും ഇയാള്‍ക്ക് മറികൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നേതാക്കളും എംഎല്‍എമാരും പ്രതിഷേധപ്രകടനം നടത്തി. ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.
അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ആളുകളെ ആകര്‍ഷിച്ച് ഹോട്ടല്‍മുറിയിലെത്തിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് ജയചന്ദ്രന്‍. രണ്ട് യുവതികളും അഭിഭാഷകനും അടങ്ങുന്ന സംഘത്തെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സ്വദേശിനി, വെണ്ണല ഡിഡി ഗോള്‍ഡന്‍ ഗേറ്റില് താമസിക്കുന്ന സൂര്യ എന്ന ബിന്ധ്യ തോമസ് (32), കടവന്ത്ര ചിലവന്നൂര്‍ ഗാലക്‌സി വിന്‍സ്റ്റണ്‍ ഫ് ളാറ്റ് നമ്പര്‍ 4എഫില്‍ താമസിക്കുന്ന റുക്‌സാന ബി. ദാസ് (29), വടുതല കുറ്റാട്ടുശ്ശേരില്‍ അഡ്വ. സനിലന്‍ (43), ഉദയംപേരൂര്‍ തെക്കന്‍ പറവൂര്‍ കണ്ടത്തില്‍ തോമസ് ജേക്കബ് (പ്രജീഷ് 35) എന്നിവരാണ് നേരത്തെത്തന്നെ പിടിയിലായിരുന്നത്.





No comments:
Post a Comment