മലയോരമേഖലയില്‍ കനത്ത മഴ
മലയോരമേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയില്‍. കൊട്ടിയൂരില്‍ ബാവലിപ്പുഴ കരകവിഞ്ഞൊഴുകി ചുങ്കക്കുന്നില്‍ പതിനഞ്ചോളം വീടുകളില്‍ വെള്ളം കയറി. ഇരിട്ടി പയഞ്ചേരി റോഡില്‍ വെള്ളം കയറിയതോടെ ചെറുവാഹനങ്ങള്‍ യാത്രാദുരിതം നേരിടുന്നു..പാല്‍ച്ചുരം മേഖലകളില്‍ മണ്ണിടിച്ചലിനെതുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി ഇരിക്കുര്‍ ഉപജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇരിട്ടി എം.ജി കോളേജിന് പ്രിന്‍സിപ്പാള്‍ അവധി പ്രഖ്യാപിച്ചു. ഇരിട്ടി തളിപ്പറമ്പ് താലൂക്കുകളിലെ അംഗന്‍വാടികളിലെ കുട്ടികള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ടീച്ചര്‍മാരും ഹെല്‍പ്പര്‍മാരും ഹാജരാകണം. തുണ്്ടി സെന്റ് ജോസഫ് ഹൈസ്‌കൂളിന് നാളെയും അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു . ഇരിട്ടി ഹൈസ്‌കൂളിലെ പിടിഎ ജനറല്‍ബോഡിയോഗം മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു








No comments:
Post a Comment