After Wedding

After Wedding

വിവാഹശേഷം യുവതി തിരിച്ചറിഞ്ഞു; ഭര്‍ത്താവ് സഹോദരനാണെന്ന് 


വിവാഹശേഷം യുവതി തിരിച്ചറിഞ്ഞു; ഭര്‍ത്താവ് സഹോദരനാണെന്ന് - See more at: http://www.asianetnews.tv/magazine/article/15315_Woman-Discovers-That-Her-Husband-is-Actually-Her-Brother#sthash.SiF5V0Ir.dpuf
After Wedding

സാവോപോളോ: വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ അമ്മയുമായി ഏഴു വര്‍ഷത്തിനുശേഷം യുവതി തിരിച്ചറിഞ്ഞത് ഞെട്ടിക്കുന്ന സത്യം. തന്റെ ഭര്‍ത്താവ് യഥാര്‍ഥത്തില്‍ തന്റെ സഹോദരനാണെന്ന്. ബ്രസീലിലാണ് സംഭവം. അഡ്രിയാന എന്ന യുവതിയാണ് സഹോദരനെ വിവാഹം കഴിക്കേണ്ടിവന്ന ഹതഭാഗ്യ.

അഡ്രിയാനയുടെയും ഭര്‍ത്താവ് ലിയാനാര്‍ഡോയുടെയും അമ്മമാര്‍ ബാല്യത്തിലെ അവരെ വിട്ടുപോയവരാണ്. അതുകൊണ്ടുതന്നെ ഇരുവരും അമ്മയ്ക്കുവേണ്ടിയുള്ള തെരച്ചില്‍ വര്‍ഷങ്ങളായി തുടരുകയായിരുന്നു. രണ്ട് അമ്മമാരുടെയും പേര് മേരി എന്നാണെന്ന് ഇരുവര്‍ക്കുമറിയിരുന്നുവെങ്കിലും അതുവെറും യാദൃശ്ചികതയാണെന്നേ ഇരുവരും കരുതിയിരുന്നുള്ളു. ഈ സമയത്താണ് അഡ്രിയാന ബ്രസീലിലെ പ്രമുഖ റേഡിയോ സ്റ്റേഷനായ ഗ്ലോബോ റേഡിയോയില്‍ കാണാതാ സുഹൃത്തുക്കളെയും ബന്ധുക്കളെയുമെല്ലാം കണ്ടെത്താന്‍ സഹായിക്കുന്ന പ്രതിദിന പരിപാടിയായ എയ്ഞ്ചല്‍ ഓഫ് മീറ്റിംഗ്സിലൂടെ തന്റെ അമ്മയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയത്.

ഈ പരിപാടിയിലൂടെ അഡ്രിയാന ഒടുവില്‍ തന്റെ അമ്മയെ കണ്ടെത്തി. അപ്പോഴാണ് അവര്‍ ഞെട്ടിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞത്. തന്റെ അമ്മ തന്നെയാണ് ഭര്‍ത്താവിന്റെയും അമ്മയെന്ന്. അതായത് താന്‍ വിവാഹം കഴിച്ചിരിക്കുന്നത് തന്റെ സ്വന്തം സഹോദരനെ തന്നെയാണെന്ന്. ആ സത്യമറിഞ്ഞതോടെ അവള്‍ പൊട്ടിക്കരഞ്ഞുവെങ്കിലും'സഹോദര ഭര്‍ത്താവിനും' ആറു വയസുകാരി മകള്‍ക്കുമൊപ്പം ഇരുവരും ഇപ്പോള്‍ സസന്തോഷത്തോടെ ജീവിതം തുടരുകയാണ്. ഇരുവര്‍ക്കും കൂട്ടായി അമ്മയുമുണ്ടെന്ന വ്യത്യാസം മാത്രം.

No comments:

Post a Comment